കൊച്ചി: മലയാള ചലച്ചിത്ര ലോകത്തിന് അതുല്യമായ സംഭാവനകള്‍ നല്കിയ സംവിധായകനാണ് അടൂര്‍ ഗോപാലകൃഷ്ണന്. എന്നാല്‍ തന്റെ ഇതുവരെയുള്ള സിനിമാ ജീവിതത്തില്‍ രണ്ട് കോടി രൂപയുടെ പടം എടുത്തിട്ടില്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം. കേരളകൗമുദിയ്ക്ക് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.
1972 ല്‍ സ്വയംവരം എന്ന ചിത്രം എടുക്കുന്നത് രണ്ടരലക്ഷം രൂപയ്ക്കാണ്. എന്റെ ഏറ്റവും എക്സ്പെന്‍സീവായ പടം കഴിഞ്ഞ പടമായിരുന്നു. ‘പിന്നെയും’. അതു തന്നെ ഒരു കോടി ചില്വാനമേ ആയുള്ളു. അത് കാലത്തിനും സാങ്കേതികത്വത്തിലും ഉണ്ടായ വ്യത്യാസം കൊണ്ട് മാത്രമാണെന്നും അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു. നല്ല സിനിമകള്‍ അപൂര്‍വ്വമായിട്ടെങ്കിലും മലയാളത്തില്‍ ഇറങ്ങുന്നുണ്ടെന്നും പുതുതായി ഇറങ്ങിയ പല പടങ്ങളും തനിക്ക് ഇഷ്ടപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സുഡാനി ഫ്രം നൈജീരിയ ബ്യൂട്ടിഫുള്‍ ഫിലിമാണ്. അതുപോലെ തൊണ്ടിമുതലും ദൃക്സാക്ഷിയും. പോപ്പുലറാക്കാന്‍ ചില ചേരുവകള്‍ ഒക്കെയുണ്ടാകാം. വലിയ മാറ്റമാണത്,’ അടൂര്‍ പറഞ്ഞു.