ലണ്ടന്‍: രാജ്യത്ത് കോവിഡ് വാക്സിന്‍ സ്വീകരിച്ചവരുടെ എണ്ണം ഉയര്‍ന്നതോടെയാണ് നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായി പിന്‍വലിച്ച് ഇംഗ്ലണ്ട്. ഇന്ന് രാജ്യം ഫ്രീഡം ഡേയായി പ്രഖ്യാപിച്ചു.
അതേസമയം, ഇനിമുതല്‍ പൊതു സ്ഥലത്ത് മാസ്‌ക് നിര്‍ബന്ധമല്ലെന്നും പൊതുചടങ്ങുകളിലെ ആള്‍ക്കൂട്ട നിയന്ത്രണം പിന്‍വലിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. എന്നാല്‍ രോഗവ്യാപനം കൂടിയ സ്ഥലങ്ങളില്‍ മാസ്‌ക് ഉപയോഗിക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നൈറ്റ് ക്ലബുകള്‍ തുറന്നു പ്രവര്‍ത്തിക്കും.അനുമതി നിഷേധിച്ചിരുന്ന എല്ലാ സ്ഥാപനങ്ങള്‍ക്കും ഇന്നുമുതല്‍ തുറന്ന് പ്രവര്‍ത്തിക്കാം. അതിനിടെ, രാജ്യത്ത് ഇതുവരെ അന്‍പത്തിനാല് ലക്ഷത്തോളം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 1.13 ലക്ഷം പേര്‍ മരിച്ചു.