ന്യൂഡല്‍ഹി: അഫ്ഗാനിസ്താനിലെ ഇന്ത്യന്‍ നിര്‍മിത വസ്തുവകകൾക്ക് നേരെ ആക്രമണം നടത്താന്‍ പാക്-താലിബാന് സഖ്യത്തിന്റെ ശ്രമമെന്ന് റിപ്പോര്‍ട്ട്. താലിബാനില്‍ ചേര്‍ന്ന പാകിസ്ഥാനികളോടാണ് പാക് ചാരസംഘടനയായ ഐ.എസ്.ഐ നിര്‍ദേശം നൽകിയതായി റിപ്പോർട്ട്. അഫ്ഗാനിസ്താനിലെ ഇന്ത്യൻ അടയാളങ്ങളെല്ലാം ഇല്ലാതാക്കുക എന്ന ലക്ഷ്യമാണ് ഇതിന് പിന്നിലെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
യുദ്ധത്തില്‍ തകര്‍ന്ന അഫ്ഗാനിസ്ഥാന്റെ പുനരുദ്ധാരണത്തിന് 300 കോടി ഡോളറിലേറെയാണ് ഇന്ത്യ വിവിധ പദ്ധതികള്‍ക്കായി നിക്ഷേപിച്ചത്. അഫ്ഗാന് പാര്‍ലമെന്റ് കെട്ടിടം, ഡെലാറാമിനും സരഞ്ച് സല്‍മ ഡാമിനുമിടയിലെ 218 കിലോമീറ്റര്‍ റോഡ് എന്നിവ അഫ്ഗാന് ജനതക്കുള്ള ഇന്ത്യയുടെ വിലപ്പെട്ട സംഭാവനയായിരുന്നു.
അഫ്ഗാനിലെ വിദ്യാഭ്യാസ മേഖലയിലും ഇന്ത്യ നിര്‍ണായക സംഭാവന നല്കി. ജീവനക്കാരെയും അധ്യാപകരെയും പരിശീലിപ്പിക്കുന്നതിനായി ഇന്ത്യ വലിയ തുകയാണ് ചെലവഴിച്ചത്. അഫ്ഗാനിസ്ഥാനിലെ സര്‍ക്കാറിനെതിരായ താലിബാന് ആക്രമണത്തെ പിന്തുണക്കുന്നതിനായി പതിനായിരക്കണക്കിന് പാക് പൗരന്മാരാണ് എത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.