ലണ്ടന്‍: ബ്രിട്ടനില്‍ രണ്ട് ഡോസ് വാക്‌സിനെടുത്ത ആരോഗ്യമന്ത്രി സാജിദ് ജാവിദിന് കോവിഡ് സ്ഥിരീകരിച്ചു. തനിക്ക് വൈറസ്ബാധ സ്ഥിരീകരിച്ചതായും നിരീക്ഷണത്തിലാണെന്നും അദ്ദേഹം അറിയിച്ചു. ദിവസങ്ങള്‍ക്ക് മുമ്പ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണുമായി ആരോഗ്യമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ ഇതില്‍ അധികൃതര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ബ്രിട്ടനിലെ കോവിഡ് മാനദണ്ഡങ്ങള്‍ പ്രകാരം ആര്‍ടിപിസിആര്‍ പരിശോധനാ ഫലം നെഗറ്റീവ് ആയില്ലെങ്കില്‍ 10 ദിവസം ക്വാറന്റീനില്‍ തുടരണം.
അതേസമയം, ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം രൂക്ഷമായി തുടരുകയാണ്. ഇതുവരെ പത്തൊന്‍പത് കോടി പേര്‍ക്കാണ് വൈറസ്ബാധ റിപ്പോര്‍ട്ട് ചെയ്തത്. ഇന്നലെമാത്രം 4.75 ലക്ഷം പുതിയ കേസുകളും സ്ഥിരീകരിച്ചു. മരണസംഖ്യ 40,98,484 ആയി ഉയര്‍ന്നു. നിലവില്‍ ഒരു കോടി ഇരുപത്തിയെട്ട് ലക്ഷം പേരാണ് ചികിത്സയിലുള്ളത്.