മസ്‌കത്ത്: ഒമാനില്‍ കൊടുങ്കാറ്റിലും പ്രളയത്തിലും വന്‍ നാശനഷ്ടം. തെക്കുകിഴക്കന്‍ ഗവര്‍ണറേറ്റിലുണ്ടായ കാറ്റിലും മഴയിലും നാല്‌പേരെ കാണാതായതായി ഒമാന്‍ ഒബ്‌സേര്‍വര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഒരു സ്ത്രീ ഉള്‍പ്പെടെ നാല് പേരാണ് മല വെള്ളപ്പാച്ചിലില്‍ അകപ്പെട്ടത്. ഇവര്‍ക്കായുള്ള തെരച്ചില്‍ ഊര്ജിതമാക്കിയെന്ന് സിവില്‍ ഡിഫന്‍സിന്റെ അറിയിപ്പില്‍ പറയുന്നു. പേമാരിയും കാറ്റും മൂലം റോഡില്‍ ഗതാഗതം ഏറെക്കുറെ സ്തംഭിച്ച അവസ്ഥയിലാണ്. അതേസമയം, ഒമാനില്‍ കനത്ത മഴ തുടരുന്നു. അതിശക്തമായ മഴയെ തുടര്‍ന്ന് വെള്ളപ്പൊക്ക സാധ്യതയുള്ള താഴ്വരകള്‍ മുറിച്ച് കടക്കരുതെന്ന് ഒമാന്‍ സിവില്‍ ഡിഫെന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി അറിയിച്ചു. അതേസമയം, മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും ആളുകള്‍
ഇത്തരം താഴ്വരകള്‍ മുറിച്ച് കടക്കാന്‍ ശ്രമിക്കുന്നതായി അധികൃതര്‍ അറിയിച്ചു.