പൂനെ: മുത്തച്ഛനായതിന്റെ സന്തോഷത്തില്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. മകന് മുസ്തഫയ്ക്ക് മൂന്ന് കുട്ടികളാണ് ഇന്ന് പിറന്നത്. രണ്ട് ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയും. മുസ്തഫയ്ക്കും ഭാര്യയ്ക്കും മറ്റൊരു കുട്ടി കൂടിയുണ്ട്. പൂനെയിലെ ആശുപത്രിയിലാണ് ആരിഫ് മുഹമ്മദ് ഖാന്റെ മകനും അഭിഭാഷകനുമായ മുസ്തഫയുടെ ഭാര്യ ഒറ്റ പ്രസവത്തില്‍ മൂന്ന കുട്ടികള്‍ക്ക് ജന്മം നല്‍കിയത്. ഗവര്‍ണറും ഭാര്യയും ഇന്നലെ പൂനെയിലെത്തിയിരുന്നു.