കോട്ടയം: ന്യൂനപക്ഷ സ്കോളർഷിപ്പിൽ മുസ്ലിം സമുദായത്തിന് നഷ്ടമുണ്ടായെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. തന്റെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ വസ്തുതാവിരുദ്ധമാണെന്നും സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.നിലവിലുള്ള സ്കോളര്‍ഷിപ്പ് കുറയ്ക്കാത്തതിനെയും മറ്റ് സമുദായത്തിന് കൂടി ആനുപാതികമായി സ്കോളര്‍ഷിപ്പ് കൊടുക്കാനുള്ള തീരുമാനത്തെയും സ്വാഗതം ചെയ്യുന്നുവെന്നും സതീശന് പറഞ്ഞു.
അതേ സമയം മുസ്ലിം ലീഗിന്റെ പരാതി സര്‍ക്കാര്‍ കേള്‍ക്കണമെന്ന് പറഞ്ഞ സതീശന് ഇക്കാര്യം യുഡിഎഫ് ചര്‍ച്ച ചെയ്യുമെന്നും പറഞ്ഞു. വളരെ സങ്കീര്‍ണ്ണമായ വിഷയമാണിത്. ഇത് സംബന്ധിച്ച് താന്‍ ഇക്കാര്യം പഠിച്ചിട്ടുണ്ട്. പി.കെ.കുഞ്ഞാലിക്കുട്ടിയുമായി സംസാരിച്ച ശേഷമാണ് നിലപാട് പറഞ്ഞത് സതീശന് പറഞ്ഞു.