മസ്‍കത്ത്: ഒമാനിൽ സമ്പൂര്‍ണ ലോക്ക്ഡൗൺ ജൂലൈ 24 വരെ നീട്ടി. ബലി പെരുന്നാൾ ദിനമായ ജൂലൈ 20 മുതൽ ജൂലൈ 22 വരെ നേരത്തെ പ്രഖ്യാപിച്ചിരുന്ന സമ്പൂർണ്ണ ലോക്ക്ഡൗണാണ് ജൂലൈ 24 വരെ നീട്ടിക്കൊണ്ട് ഒമാൻ സുപ്രിം കമ്മറ്റി ഉത്തരവ് പുറപ്പെടുവിച്ചത്.
ജൂലൈ 24 ശനിയാഴ്ച പുലർച്ചെ നാല് മണിക്ക് ലോക്ക്ഡൗൺ അവസാനിക്കുമെന്ന് സുപ്രീം കമ്മറ്റിയുടെ അറിയിപ്പിൽ പറയുന്നു. ലോക്ക്ഡൗൺ കാലയളവിൽ യാത്രകൾക്കും പൊതു സ്ഥലങ്ങളിൽ ഒത്തു ചേരുന്നതിനും നിരോധനമുണ്ട്. വാണിജ്യ സ്ഥാപനങ്ങൾ അടച്ചിടാനും സുപ്രീം കമ്മറ്റി നിര്‍ദേശിച്ചിട്ടുണ്ട്.