മുംബൈ: പ്രശസ്ത സിനിമാ താരം സുരേഖ സിക്രി അന്തരിച്ചു.75 വയസായിരുന്നു. ഹൃദയാഘാതം മൂലം മുംബൈയില്‍ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ വർഷം മസ്തിഷ്കാഘാതത്തെ തുടർന്ന് സുരേഖയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പക്ഷാഘാതത്തെ തുടര്‍ന്ന് സുരേഖ കുറച്ച് കാലം ചികിത്സയിലായിരുന്നു. രണ്ട് വര്‍ഷത്തോളമായി ശാരീരിക പ്രശ്നങ്ങള്‍ അവരെ അലട്ടിയിരുന്നു.സംസ്കാര ചടങ്ങുകള്‍ വെള്ളിയാഴ്ച നടക്കും.
നിരവധി സിനിമ, നാടകം, ടെലിവിഷൻ പരമ്പരകൾ എന്നിവയിൽ സുരേഖ അഭിനയിച്ചിട്ടുണ്ട്. 1978ലെ രാഷ്ട്രീയ നാടക സിനിമയായ കിസ്സ കുർസി കായിലൂടെ അരങ്ങേറ്റം കുറച്ച അവർ വിവിധ ഭാഷകളിലെ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. മൂന്ന് തവണ ദേശീയ പുരസ്കാരം നേടി.തമാസ് (1988), മമ്മോ (1995), ബദായ് ഹോ (2018) എന്നീ ചിത്രങ്ങൾക്കാണ് മികച്ച സഹനടിക്കുള്ള ദേശീയ ചലച്ചിത്ര അവാർഡ് ലഭിച്ചത്. സുമാ ജോസൻ സംവിധാനം ചെയ്ത ‘ജന്മദിനം’ എന്ന സിനിമയിലൂടെ മലയാളത്തിലും അഭിനയിച്ചിട്ടുണ്ട്.പരേതനായ ഹേമന്ത് റെഡ്ജ് ആണ് ഭർത്താവ്. പ്രശസ്ത നടൻ നസിറുദ്ദീൻ ഷായുടെ മുൻഭാര്യ മനാരാ സിക്രി സഹോദരിയാണ്.