പനാജി: ഗോവ ഗവര്‍ണറായി പി.എസ് ശ്രീധരന് പിള്ള സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇന്ന് രാവിലെ 11 മണിയ്ക്ക് രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ മുംബൈ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ശ്രീ ദീപാങ്കര്‍ ദത്ത സത്യവാചകം ചൊല്ലിക്കൊടുത്തു. ഗോവയുടെ 33 -ാമത് ഗവര്‍ണറായാണ് പി.എസ്.ശ്രീധരന് പിള്ള ചുമതലയേറ്റത്. നേരത്തെ മിസോറം ഗവര്‍ണറായിരുന്നു പിഎസ് ശ്രീധരന് പിള്ള.
ചടങ്ങില്‍ ഗോവ മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്ത്, ഉപമുഖ്യമന്ത്രി ശ്രീ മനോഹര്‍ ഹസ്നോക്കര്‍, കേന്ദ്ര മന്ത്രി ശ്രീപദ് നായക്, പ്രതിപക്ഷ നേതാവ് , ദിഗംബര്‍ കാമത്ത് , ബി ജെ.പി ഗോവ സംസ്ഥാന പ്രസിഡണ്ട് സദാനന്ദ തനാവ ഡെ എന്നിവര്‍ പങ്കെടുത്തു.
അതേസമയം, കേരളത്തില്‍ നിന്ന് യാക്കോബായ സഭാസിനഡ് സെക്രട്ടറിയും കോട്ടയം ഭാഭ്രാസനാധിപനുമായ മാര്‍ അത്താനിയോസ്, ഓര്‍ത്തഡോക്സ് സഭയെ പ്രതിനിധീകരിച്ച് പുലിക്കോട്ടില്‍ ജൂലിയോസ് തിരുമേനി, മാര്‍ത്തോമ സഭാ പ്രതിനിധികളായി റവ.സി ജോ എം.എബ്രഹാം, റവ. ജിനു ഡാനിയേല്‍ , പെന്തക്കോസ്റ്റ് സഭാ പ്രതിനിധി ഫാദര്‍ പി.ജെ തോമസ്, ബിജെപി അഖിലേന്ത്യാ ഉപാധ്യക്ഷന്‍ എ.പി.അബ്ദുള്ളക്കുട്ടി, സംസ്ഥാന നേതാക്കളായ പി.കെ കൃഷ്ണദാസ്, എ.എന്‍ രാധാകൃഷ്ണന്, ജി.രാമന് നായര്‍, ബി.രാധാകൃഷ്ണ മേനോന്, പി.ആര്. ശിവശങ്കരന് തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.
https://www.youtube.com/embed/81N-fp-Zb-Q