കൊച്ചി: ഒടിടി റിലീസിന് പിന്നാലെ ഫഹദ് ഫാസില്‍ ചിത്രം മാലിക് ചോര്‍ന്നു. ചിത്രം ആമസോണ്‍പ്രൈം വഴി പ്രദര്‍ശനത്തിനെത്തി മിനിറ്റുകള്‍ക്കകമാണ് ടെലഗ്രാമിലെ നിരവധി ഗ്രൂപ്പുകളില്‍ ചിത്രത്തിന്റെ വ്യാജ പതിപ്പുകള്‍ എത്തിയത്.
ഫഹദ് ഫാസിലിനെ ടൈറ്റില്‍ കഥാപാത്രമാക്കി മഹേഷ് നാരായണന് സംവിധാനം ചെയ്ത ‘മാലികി’ന്റെ സ്ട്രീമിംഗ് ആമസോണ്‍ പ്രൈമില്‍ കഴിഞ്ഞ ദിവസം രാത്രിയോടെയാണ് ആരംഭിച്ചത്. രാത്രി 10 മണിക്കു ശേഷമാണ് ചിത്രം റിലീസ് ചെയ്യപ്പെട്ടത്. 2 മണിക്കൂര്‍ 41 മിനിറ്റ് (161 മിനിറ്റ്) ആണ് ചിത്രത്തിന്റെ ദൈര്‍ഘ്യം.
തിയറ്റർ റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രം കോവിഡ് മൂലം തീയറ്ററുകൾ അടച്ചിട്ട സാഹചര്യത്തിലാണ് ഡിജിറ്റലായി റിലീസ് ചെയ്തത്. ഫഹദിനെ കൂടാതെ നിമിഷ സജയൻ, ജോജു ജോർജ്, വിനയ് ഫോർട്ട്, ദിലീഷ് പോത്തൻ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മഹേഷ് നാരായണൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ തയാറാക്കിയിരിക്കുന്നത്. എഡിറ്റിങ്ങും അേദഹം തന്നെയാണ് നിർവഹിച്ചിരിക്കുന്നത്. സാനു ജോർജാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. സുഷിൻ ശ്യാമാണ് സംഗീത സംവിധായകൻ.