പെഷാവാര്‍: പാകിസ്ഥാനിലെ പെഷാവാറില്‍ ബസിലുണ്ടായ സ്‌ഫോടനത്തില്‍ ചൈനീസ് പൗരന്മാരുള്‍പ്പെടെ 13 പേര്‍ മരിച്ചു. ഖൈബര്‍ പഖ്തുന്‍ഖ്വ പ്രവിശ്യയിലെ ദാസു ഡാം നിര്‍മ്മാണ മേഖലയിലേക്ക് ചൈനീസ് എന്‍ജിനീയര്‍മാരെയും മെക്കാനിക്കല്‍ ജീവനക്കാരെയും ബസില്‍ കൊണ്ടുപോകും വഴിയാണ് സ്ഫോടനം നടന്നത്. അപകടത്തില്‍ 28 ചൈനീസ് പൗരന്മാര്‍ക്ക് പരിക്കേറ്റു. വലിയ സ്ഫോടനമാണ് നടന്നതെന്നും ആക്രമണത്തിന് പിന്നിലുള്ളവരെ ഉടന്‍ പിടികൂടുമെന്ന് പാക് അധികൃതര്‍ അറിയിച്ചു. അതേസമയം, പാകിസ്ഥാനില്‍ സ്ഥിതി ചെയ്യുന്ന ചൈനീസ് സ്ഥാപനത്തെ ലക്ഷ്യം വെച്ചാണ് ആക്രമണം നടന്നതെന്ന് ചൈനീസ് എംബസി വ്യക്തമാക്കി. ആക്രമികളെ കണ്ടെത്തി ശിക്ഷിക്കണമെന്നും പാകിസ്ഥാനിലെ ചൈനീസ് പൗരന്മാരുടെയും സ്ഥാപനങ്ങളുടെയും സുരക്ഷ ഉറപ്പാക്കണമെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് ഷാവോ ലിജിയാന്‍ ആവശ്യപ്പെട്ടു.