ഹവാന;ക്യൂബയിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭം രൂക്ഷമാകുന്നു. ഇതോടെ സമൂഹ മാധ്യമങ്ങള്‍ക്ക് വിലക്കേർപ്പെടുത്തിയിരിക്കുന്നതായി മനുഷ്യാവകാശ സംഘടനകൾ പറഞ്ഞു. രാജ്യത്ത് ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്സാപ്പ് സൈറ്റുകൾക്ക് ഭാഗിക നയിന്ത്രണമേർപ്പെടുത്തിയതായി സ്വകാര്യ ഓൺലൈൻ നിരീക്ഷണ സൈറ്റായ 'നെറ്റ്ബ്ലോക്കി'നെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വിലക്കയറ്റത്തിനും, അവശ്യ സാധനങ്ങളുടെ ക്ഷാമത്തിനുമെതിരെയായിരുന്നു ആയിരങ്ങൾ ക്യൂബയിൽ തെരുവിലിറങ്ങിയത്. കോവിഡ് കൈകാര്യം ചെയ്തതില്‍ വീഴ്ച്ച പറ്റിയതായും പ്രതിഷേധക്കാര്‍ ആരോപിച്ചു. സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിൽ ഇതുവരെ എത്ര പേർ പിടിയിലായിട്ടുണ്ടെന്ന് ഭരണകൂടം വ്യക്തമാക്കിയിട്ടില്ല. 57 പേരെ ഇതുവരെ സർക്കാർ തടവിലാക്കിയതായി വ്യക്തമാക്കിയ ‘ക്യൂബ ഡിസൈഡ്’ എന്ന ജനാധിപത്യ കൂട്ടായ്മ, അവരുടെ പേരു വിവരങ്ങളും പുറത്തുവിട്ടു.