കൊച്ചി: രാജ്യദ്രോഹക്കേസില്‍ സംവിധായക ഐഷ സുല്‍ത്താനയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. കൊച്ചി കാക്കനാട്ടെ ഫ്ലാറ്റില്‍ വെച്ചായിരുന്നു ചോദ്യം ചെയ്യല്‍. രണ്ട് മണിക്കൂറോളം നീണ്ട ചോദ്യംചെയ്യലില്‍ ഐഷയുടെ ലാപ്ടോപ് പൊലീസ് പിടിച്ചെടുത്തു. അതേസമയം, യാതൊരു അറിയിപ്പും കൂടാതെയാണ് പൊലീസ് ചോദ്യം ചെയ്യലിന് എത്തിയതെന്നും പിടിച്ചെടുത്ത ലാപ്ടോപ്പ് തന്റെ അനിയന്റെ ആണെന്നും അനിയന്റെ ബാങ്ക് ഇടപാടുകള്‍ പൊലീസ് പരിശോധിച്ചതായും ഐഷ മാധ്യമങ്ങളോട് പറഞ്ഞു. അതിനിടെ, ഐഷയുടെ സാമ്പത്തിക സ്രോതസില്‍ സംശയങ്ങളുണ്ടെന്ന് കവരത്തി പൊലീസ് അറിയിച്ചു. ഇവരുടെ സുഹൃത്തുക്കളെ ചോദ്യം ചെയ്തേക്കുമെന്നും സൂചനയുണ്ട്.
ലക്ഷദ്വീപിലെ കൊവിഡ് വ്യാപനത്തിന് കാരണം കേന്ദ്ര സര്‍ക്കാരിന്റെ ബയോവെപ്പണാണെന്ന പരാമര്‍ശത്തിനാണ് ഐഷ സുല്‍ത്താനയ്ക്ക് എതിരെ രാജ്യദ്രോഹ കേസെടുത്തത്. എന്നാല്‍ പരാമര്‍ശം മനപ്പൂര്‍വ്വം മനപ്പൂര്‍വ്വമായിരുന്നില്ലെന്നും നാക്ക് പിഴയായിരുന്നെന്നും പിറ്റേദിവസം തന്നെ തിരുത്തിയെന്നും ഐഷ സുല്‍ത്താന പൊലീസിന് മൊഴിനല്‍കിയിരുന്നു. അതേസമയം, കേസില്‍ അന്വേഷണം നടക്കുന്നതേയുള്ളുവെന്നും അതുകൊണ്ട് മുന്‍കൂര്‍ ജാമ്യം നല്കാന് കഴിയില്ലെന്നും ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. അന്വേഷണത്തിന് ഇനിയും സമയം കൊടുക്കേണ്ടി വരുമെന്നായിരുന്നു കേസ് പരിഗണിച്ച വേളയില്‍ കോടതി നിലപാട്. അന്വേഷണ പുരോഗതി അറിയിക്കാനും ദ്വീപ് ഭരണകൂടത്തിന് നിര്‍ദ്ദേശം നല്‍കിയിയിരുന്നു.