കൊച്ചി: രാജ്യദ്രോഹ കേസില്‍ ചലച്ചിത്ര പ്രവര്‍ത്തക ഐഷ സുല്‍ത്താനയെ വീണ്ടും പൊലീസ് ചോദ്യം ചെയ്യുന്നു. കൊച്ചി കാക്കനാട്ടെ ഫ്ലാറ്റില്‍ എത്തിയാണ് അഞ്ചംഗ കവരത്തി പൊലീസ് സംഘം ചോദ്യം ചെയ്യുന്നത്. അതേസമയം, നോട്ടീസ് നല്‍കാതെയാണ് സംഘം കൊച്ചിയിലെത്തിയത്.
ചാനല്‍ ചര്‍ച്ചയ്ക്കിടെ ലക്ഷദ്വീപിലെ കോവിഡ് വ്യാപനത്തിന് കാരണം കേന്ദ്ര സര്‍ക്കാരിന്റെ ബയോവെപ്പണാണെന്ന് ഐഷ പറഞ്ഞെന്നാണ് കേസ്. എന്നാല്‍ മനപ്പൂര്‍വ്വമായിരുന്നില്ലെന്നും നാക്ക് പിഴയായിരുന്നെന്നും പിറ്റേദിവസം തന്നെ തിരുത്തിയെന്നും ഐഷ സുല്‍ത്താന പൊലീസിന് മൊഴിനല്‍കിയിരുന്നു. അതേസമയം, കേസില്‍ അന്വേഷണം നടക്കുന്നതേയുള്ളുവെന്നും അതുകൊണ്ട് മുന്‍കൂര്‍ ജാമ്യം നല്കാന് കഴിയില്ലെന്നും ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. അന്വേഷണത്തിന് ഇനിയും സമയം കൊടുക്കേണ്ടി വരുമെന്നായിരുന്നു കേസ് പരിഗണിച്ച വേളയില്‍ കോടതി നിലപാട്. അന്വേഷണ പുരോഗതി അറിയിക്കാനും ദ്വീപ് ഭരണകൂടത്തിന് നിര്‍ദ്ദേശം നല്‍കിയിയിരുന്നു.