നാവിക സഹകരണം ശക്തമാക്കുന്നതിന്റെ ഭാഗമായി ഇറ്റലിയുമായി ചേർന്ന് സംയുക്ത നാവികാഭ്യാസം നടത്തി ഇന്ത്യ. യുദ്ധമുഖത്തെ ഇന്ത്യയുടെ കരുത്തന്‍ പടക്കപ്പല്‍ ഐ.എന്‍.എസ് തബറും ഇറ്റലിയുടെ ഐ.ടി.എസ് അന്റോണിയോ മാര്‍സെഗ്ലിയയും ചേര്‍ന്ന് ജൂലൈ നാല്, അഞ്ച് തീയതികളില്‍ നാവികാഭ്യാസം സംഘടിപ്പിച്ചു.
സുഹൃദ് രാഷ്ട്രങ്ങളുമായി നാവികപ്രതിരോധത്തില്‍ പങ്കാളിത്തം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഇരുരാജ്യങ്ങളും കൈകോര്‍ത്തത്. വായുവിലെ പ്രതിരോധ രീതികള്‍, ആശയവിനിമയം, പടക്കപ്പലുകള്‍ തമ്മിലുള്ള സാധനക്കൈമാറ്റം തുടങ്ങി രാത്രിയും പകലും നീണ്ടുനിന്ന നാവികാഭ്യാസങ്ങളാണ് നടന്നത്. കടല്‍ മാര്‍ഗമുള്ള ശത്രുരാജ്യങ്ങളുടെ ആക്രമണം ചെറുക്കാന്‍ ഇന്ത്യയെയും ഇറ്റലിയെയും ഇത് ഒരുപോലെ സജ്ജരാക്കുമെന്ന് നാവികസേനയുടെ പ്രസ്താവനയില്‍ പറയുന്നു.
നേപ്പിള്‍സ് തീരത്തെത്തിയ തബറിന് ഇറ്റലി വന്‍ സ്വീകരണമാണ് നല്‍കിയത്. ‘ബാറ്റില്‍ ആക്സ് ‘ എന്നാണ് തബര്‍ അറിയപ്പെടുന്നത്. മെഡിറ്ററേനിയന്‍ കടലിലെ സേനാവിന്യാസത്തിന്റെ ഭാഗമായായിരുന്നു നാവികസേനയുടെ നേപ്പിള്‍സ് സന്ദര്‍ശനം.