ബെയ്ജിങ്: മൂന്നിൽ കൂടുതൽ കുട്ടികളുണ്ടാകുന്ന കുടുംബങ്ങൾക്കെതിരെ കർശന നടപടിയുമായി ചൈനീസ് ഭരണകൂടം. മൂന്ന് കുട്ടികളിൽ കൂടുതലുണ്ടായ കർഷക കുടുംബത്തിന് ചൈനീസ് ഭരണകൂടം പിഴത്തിയത് 90,000 യുവാൻ (10,38,664 രൂപ). നേരത്തെ 26 ലക്ഷം യുവാൻ (മൂന്നു കോടി രൂപ) ശിക്ഷ വിധിച്ചിരുന്നതാണ് നിരന്തര അഭ്യർത്ഥനയെ തുടർന്ന് 90,000 യുവാനായി കുറച്ച് നൽകിയത്.
സിചുവാൻ പ്രവിശ്യയിലെ അന്യൂ സ്വദേശിയായ ലിയു എന്ന കർഷകനാണ് ഭീമമായ തുക പിഴയടക്കേണ്ടത്. രണ്ട് ആൺകുട്ടികളുണ്ടാകാൻ കാത്തിരുന്നതാണ് സിചുവാൻ പ്രവിശ്യയിലെ അന്യൂ സ്വദേശിയായ ലിയുവിന് വിനയായത്. രണ്ടാമത്തെ ആൺകുട്ടി പിറക്കുമ്പോഴേക്ക് മൊത്തം കുട്ടികളുടെ എണ്ണം എട്ടിലെത്തിയിരുന്നു.
ആദ്യ ഭാര്യയിൽ ഇയാൾക്ക് അഞ്ച് പെൺകുട്ടികളുണ്ടായിരുന്നത്. അതുകഴിഞ്ഞ് 2006, 2010 വർഷങ്ങളിൽ രണ്ട് ആൺകുട്ടികളും ജനിച്ചു. അതിനിടെ, ഒരു പെൺകുട്ടിയെ ദത്തുനൽകുകയും ചെയ്തു. 2016 ആകുമ്പോഴേക്ക് എട്ടു കുട്ടികളുടെ അമ്മയായ ഭാര്യയെ വിവാഹ മോചനം നടത്തി രണ്ടാമതൊരാളെ വിവാഹം ചെയ്തു. കുട്ടികളും പുതിയ ഭാര്യയുമായി സന്തോഷ പൂർവം കഴിയുന്നതിനിടെയാണ് പിഴ ലഭിക്കുന്നത്.
ചൈനയിലെ നിയമപ്രകാരം മൂന്നു കുട്ടികളിൽ കൂടുതൽ പാടില്ല. 2019ലാണ് ലിയുവിനെതിരെ മൂന്നു കോടി രൂപ പിഴയിട്ടത്. അത്രയും തുക ഒടുക്കാൻ വകുപ്പില്ലെന്നു കണ്ട് ഒടുവിൽ ഇളവ് അനുവദിക്കുകയായിരുന്നു.