പാലക്കാട്: പാലക്കാട് തൃത്താലയില്‍ മയക്കുമരുന്നിനടിമയാക്കി പെണ്‍കുട്ടിയെ പീഡീപ്പിച്ചതായി പരാതി. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാവുന്നതിന് മുമ്പ് മയക്കുമരുന്ന് നല്കി പീഡിപ്പിച്ചതായും 2019 മുതല്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നുവെന്നും കുട്ടിയുടെ അമ്മ മുഖ്യമന്ത്രിക്ക് നല്കിയ പരാതിയില്‍ പറയുന്നു. പരാതിയില്‍ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്കി. ചാലിശ്ശേരി പോലീസ് പെണ്‍കുട്ടിയുടെ അമ്മയുടെ മൊഴി എടുത്തു. കുറ്റാരോപിതരായവരുടെ പേരുകള്‍ പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, പെണ്‍കുട്ടിയുടെ നഗ്ന ചിത്രങ്ങളും ദൃശ്യങ്ങളുമുണ്ടെന്ന് പറഞ്ഞാണ് നിരന്തരം ഭീഷണിപ്പെടുത്തി പീഡിപ്പിച്ചത്. പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നല്കി 25 വയസ്സുകാരന് നിരന്തരം പീഡിപ്പിച്ചു. ലഹരി ഉപയോഗത്തെ തുടര്‍ന്ന് മാനസികനില തകരാറിലായ പെണ്‍കുട്ടി ചികിത്സ തേടിയെന്നും അമ്മ പരാതിയില്‍ പറയുന്നു.