ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഏറ്റമുട്ടലില്‍ ഹിസ്ബുള്‍ മുജാഹിദീന്റെ ഉന്നത കമാന്‍ഡറെ സുരക്ഷാ സേന വധിച്ചു. ഭീകര സംഘടനയുടെ ഏറ്റവും മുതിര്‍ന്ന കമാന്‍ഡര്‍മാരില്‍ ഒരാളായ മെഹ്റാസുദ്ദീന്‍ ഹല്‍വായ് എന്ന ഉബൈദ് ആണ് കൊല്ലപ്പെട്ടതെന്ന് കശ്മീർ പോലീസ് ഇൻസ്പെക്ടർ ജനറൽ വിജയ കുമാർ അറിയിച്ചു.
ബുധനാഴ്ച പുലർച്ചെ കുപ്വാര ജില്ലയിലെ ഹന്ദ്വാരയിലാണ് ഏറ്റുമുട്ടൽ നടന്നത്. നിരവധി ക്രിമിനൽ പ്രവർത്തനങ്ങളിൽ ഉബൈദ് പങ്കാളിയായിട്ടുണ്ടെന്ന് കശ്മീർ ഐ.ജി അറിയിച്ചു. ഉബൈദിനെ കൊലപ്പെടുത്തിയത് വലിയ നേട്ടമാണെന്നും കശ്മീർ പൊലീസ് വ്യക്തമാക്കി. ജമ്മുകശ്മീർ പൊലീസ്, ആർമി 32 രാഷ്ട്രീയ റൈഫിൾസ്, സി.ആർ.പി.എഫ് 92 ബറ്റാലിയൻ എന്നിവരുടെ സംയുക്ത സംഘമാണ് ഹിസ്ബുൽ കമാൻഡറെ കൊലപ്പെടുത്തിയതെന്ന് അധികൃതർ അറിയിച്ചു.