തൃശൂര്‍: കുതിരാന്‍ തുരങ്ക പാത ആഗസ്റ്റില്‍തന്നെ തുറക്കാന്‍ സാധിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കൂട്ടായ പരിശ്രമമാണ് കുതിരാനില്‍ നടന്നുകൊണ്ടിരിക്കുന്നത്. കാലാവസ്ഥ അനുകൂലമാണെങ്കില്‍ അടിയന്തരമായി തീരേണ്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ജൂലൈ മാസം തന്നെ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
നിലവില്‍ നടന്നു വരുന്ന പ്രവൃത്തികള്‍ തൃപ്തികരമാണ്. 24 മണിക്കൂറും നിര്‍മാണ ജോലികള്‍ നടത്താന്‍ അനുവാദമുണ്ട്. കലക്ടര്‍ കൃത്യമായ ഇടവേളകളില്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി വരുന്നു. ആവശ്യാനുസരണം തൊഴിലാളികളുടെ എണ്ണം വര്‍ധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
ടണലിന്റെ അകത്തു നടക്കുന്ന പ്രവര്‍ത്തനങ്ങള്‍, മുകള്‍വശത്ത് മണ്ണ് ബലപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍, കണ്ട്രോള് റൂം തുടങ്ങിയവ മന്ത്രിയുടെ നേതൃത്വത്തില്‍ പരിശോധിച്ചു.