കണ്ണൂർ: കൊടകര കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട പോലീസിന്റെ ചോദ്യംചെയ്യലിന് ഇന്ന് ഹാജരാകില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. കണ്ണൂരിൽ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേസുമായി ബന്ധപ്പെട്ട വിവരശേഖരണത്തിനായി ചൊവ്വാഴ്ച പത്തിന് ഹാജരാകണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം സുരേന്ദ്രന് നോട്ടീസ് നൽകിയിരുന്നു.എപ്പോഴാണ് ഹാജരാകുന്നതെന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നായിരുന്നു നോട്ടീസ് കിട്ടിയ ശേഷമുള്ള അദ്ദേഹത്തിന്റെ പ്രതികരണം. ഹാജരാകില്ലെന്ന അറിയിപ്പ് കിട്ടിയിട്ടില്ലെന്നാണ് അന്വേഷണസംഘം പറഞ്ഞത്.