തിരുവനന്തപുരം: സംസ്ഥാനത്ത് 24 മണിക്കൂറിനിടെ പരിശോധിച്ചത് 80,134 സാമ്പിളുകളാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.03 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്., ആര്.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,36,36,292 സാമ്പിളുകളാണ് പരിശോധിച്ചത്.
അതേസമയം, കേരളത്തില്‍ ഇന്ന് 8037 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 15 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 7361 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 624 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തൃശൂര്‍ 917, പാലക്കാട് 496, മലപ്പുറം 862, കോഴിക്കോട് 741, തിരുവനന്തപുരം 648, കൊല്ലം 739, എറണാകുളം 689, കണ്ണൂര്‍ 506, ആലപ്പുഴ 527, കാസര്‍ഗോഡ് 359, കോട്ടയം 346, പത്തനംതിട്ട 232, ഇടുക്കി 164, വയനാട് 135 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.