ന്യൂഡല്‍ഹി: നിയമസഭാ കയ്യാങ്കളി കേസില്‍ സര്‍ക്കാരിന് തിരിച്ചടി. കേസ് പിന്‍വലിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്ന് സുപ്രീംകോടതി. എംഎല്‍എമാര്‍ നിയമസഭയില്‍ നടത്തിയ അക്രമങ്ങള്‍ ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു. അക്രമം കാട്ടിയ എംഎല്‍എമാര്‍ എന്തു സന്ദേശമാണ് സമൂഹത്തിന് നല്‍കിയതെന്ന് അദ്ദേഹം ചോദിച്ചു. കേസ് തീര്‍പ്പാക്കണമെന്ന് ആവശ്യപ്പെട്ട് പിണറായി സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ വിമര്‍ശനം. ഹര്‍ജി പരിഗണിക്കുന്നത് ഈമാസം പതിനഞ്ചിലേക്ക് മാറ്റി.
അതേസമയം, കേസ് തീര്‍പ്പാക്കണമെന്ന ആവശ്യം തള്ളിയ ഹൈക്കോടതി വിധിക്ക് എതിരെയാണ് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. സ്പീക്കറുടെ അനുമതിയില്ലാതെ കേസെടുക്കാനാകില്ലെന്നും നയപരമായ തീരുമാനത്തില്‍ കോടതി ഇടപെടരുത് എന്നുമാണ് സര്‍ക്കാര്‍ ഹര്‍ജിയില്‍ അറിയിച്ചിരുന്നത്.

















