കോഴിക്കോട്: ഐ.എന്‍.എല്ലില്‍ അച്ചടക്ക നടപടി. കോഴ ആരോപണമുന്നയിച്ച സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഇസി മുഹമ്മദിനെ പാര്‍ട്ടി പ്രാഥമികാംഗത്വത്തില്‍നിന്ന് പുറത്താക്കി. സംസ്ഥാന കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരം ദേശീയ പ്രസിഡന്റിന്റേതാണ് നടപടിയെന്ന് വര്‍ക്കിങ് പ്രസിഡന്റ് ബി. ഹംസ ഹാജി അറിയിച്ചു.
അതേസമയം, അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചതിനാണ് നടപടിയെന്ന് ഐ.എന്‍.എല്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. ഐ.എന്‍.എല്ലിന് ലഭിച്ച പിഎസ്സി ബോര്‍ഡ് മെമ്ബര്‍ പദവി അബ്ദുല്‍ സമദിന് നല്‍കിയത് 40 ലക്ഷം രൂപക്കാണെന്ന് ഇസി മുഹമ്മദ് നേരത്തെ ആരോപണമുന്നയിച്ചിരുന്നു. എന്നാല്‍ തന്റെ ആരോപണം ശരിയായതിനാലാണ് തനിക്കെതിരെ നടപടി സ്വീകരിച്ചതെന്ന് ഇസി മുഹമ്മദ് പ്രതികരിച്ചു.