കോഴിക്കോട്: കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷന്‍ പ്രവര്‍ത്തനത്തിന് ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ ‘ലീഡറുടെ’ ഉപദേശ പ്രകാരം നശിപ്പിച്ചെന്ന് അര്‍ജുന്‍ ആയങ്കി. കസ്റ്റംസിന് നല്‍കിയ മൊഴിയിലാണ് ഫോണ്‍ നശിപ്പിച്ചതായി അര്‍ജുന്‍ സമ്മതിച്ചത്.വളപട്ടണം പുഴയോരത്തു നടത്തിയ തെളിവെടുപ്പിനു ശേഷമാണ് അർജുൻ ഫോൺ നശിപ്പിച്ചതായി വ്യക്തമാക്കിയത്. അർജുന്റെ ‘ലീഡറെ’ കുറിച്ചുള്ള വിവരങ്ങൾ കസ്റ്റംസ് ശേഖരിച്ചു. ഫോണ്‍ നശിച്ചതിനാല്‍ വാട്‌സ് ആപ്പ് സന്ദേശങ്ങളുടെയും വിളികളുടെയും വിവരങ്ങള്‍ ശേഖരിക്കാന്‍ കസ്റ്റംസ് പ്രതിസന്ധിയിലായിരിക്കുകയാണ്.
അതേസമയം കസ്റ്റംസ് കസ്റ്റഡിയിലുള്ള അർജുൻ ആയങ്കിയുടെ ചോദ്യം ചെയ്യൽ തുടരുകയാണ്. ആയങ്കിയുടെ ഭാര്യയയെും ഇന്ന് അന്വേഷണ സംഘം ചോദ്യം ചെയ്യാൻ വിളിച്ചിട്ടുണ്ട്. അർജുൻ ആയങ്കിയുടെ സാമ്പത്തിക ഇടപാടുകൾ അടക്കമുള്ളവയിലാണ് മൊഴി എടുക്കൽ. ജൂലൈ 7 ന് ടിപി കേസിലെ പ്രതി ഷാഫിയെയും കസ്റ്റംസ് ചോദ്യം ചെയ്യും. കൊടി സുനിയ്ക്കായി ഉടൻ കോടതിയിൽ അപേക്ഷ നൽകാനും കസ്റ്റംസ് തീരുമാനിച്ചിട്ടുണ്ട്.

















