തിരുവനന്തപുരം: കോവിഡ് സാഹചര്യം വിലയിരുത്താന്‍ കേന്ദ്രസംഘം കേരളത്തിലെത്തി. രോഗവ്യാപനം തീവ്രമായി തുടരുന്ന സാഹചര്യത്തിലാണ് സ്ഥിതി വിലയിരുത്താന്‍ വീണ്ടും വിദഗ്ധ സംഘമെത്തിയത്.സംസ്ഥാനങ്ങളില്‍ രോഗ വ്യാപനം നിയന്ത്രിക്കുന്നതിനുള്ള നടപടികള്‍ക്കുള്ള സഹായം കേന്ദ്രസംഘം നല്‍കും. പരിശോധനകള്‍, രോഗികളുടെ ചികിത്സ ,വ്യാപനം തടയാനുള്ള മാര്‍ഗ്ഗങ്ങള്‍ അടക്കമുള്ള കാര്യങ്ങള്‍ സംഘം വിലയിരുത്തും. ആദ്യഘട്ടത്തില്‍ രോഗനിയന്ത്രണം സാധ്യമായ കേരളത്തില്‍ രോഗികളുടെ എണ്ണം ഉയരുന്നത് ഏറെ ഗൗരവത്തോടെയാണ് കേന്ദ്രസര്‍ക്കാര്‍ കാണുന്നത്.
അതേസമയം സംസ്ഥാനത്ത് ലോക്ഡൗണ്‍ നിയന്ത്രണങ്ങളുടെ തുടർച്ച അവലോകനം ചെയ്യാനായി ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേരും.