മനിലാ: ഫിലിപ്പൈന്‍സില്‍ 85 പേരുമായി പോയ സൈനിക വിമാനം തകര്‍ന്നുണ്ടായ അപകടത്തില്‍ 17 പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍. ഫിലിപ്പൈന്‍സ് വ്യോമസേനയുടെ സി-130 വിമാനമാണ് തകര്‍ന്നു വീണത്. സുലോ പ്രവിശ്യയിലെ ജോലോ ദ്വീപിലായിരുന്നു അപകടം. രക്ഷാ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. വിമാനം തകര്‍ന്നു വീണു തീപിടിച്ചതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
അതേസമയം, വിമാനത്തിലുണ്ടായിരുന്ന 40 പേരെ രക്ഷപ്പെടുത്തിയതായി സൈനിക തലവന്‍ വ്യക്തമാക്കി. മൂന്നു പൈലറ്റുമാരും അഞ്ച് ക്രൂ അംഗങ്ങളും ഉള്‍പ്പെടെ 92 പേരാണ് വിമാനത്തിലുണ്ടായിരുന്നത്.