തിരുവനന്തപുരം: കോവിഡ് മരണവുമായി ബന്ധപ്പെട്ട അവ്യക്തതകളെല്ലാം നീക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്.24 മണിക്കൂറിൽ മരണം റിപ്പോർട്ട് ചെയ്യാനാണ് നടപടി. പലകാരണം കൊണ്ട് മാറ്റിവെക്കപ്പെട്ട മരണങ്ങളാണ് ഇപ്പോൾ പട്ടികയിൽ വരുന്നതെന്നും കണക്കില്‍ പിഴവുകളുണ്ടെങ്കില്‍ പരിശോധിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അതാത് ദിവസത്തെ കോവിഡ് മരണക്കണക്ക് ദിവസവും പുറത്തുവിടാനാണ് തീരുമാനം. സര്‍ക്കാരിന് ഒന്നും മറച്ചുവയ്ക്കാനില്ല, സുതാര്യത ഉറപ്പുവരുത്തും. പരാതികള്‍ അറിയിക്കാന്‍ അവസരമുണ്ടാകുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.