ന്യൂയോർക്ക്: ലോകത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നു . വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 3.72 ലക്ഷം പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം പതിനെട്ട് കോടി നാൽപത്തിരണ്ട് ലക്ഷം കടന്നു.മരണസംഖ്യ 39.86 ലക്ഷമായി ഉയർന്നു.പതിനാറ് കോടി എൺപത്തിയഞ്ച് ലക്ഷം പേർ രോഗമുക്തി നേടി.
ബ്രസീലിലാണ് ഇന്നലെ ഏറ്റവും കൂടുതൽ പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ രാജ്യത്ത് അരലക്ഷത്തിലധികം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം ഒരു കോടി എൺപത്തിയേഴ് ലക്ഷം പിന്നിട്ടു.5.23 ലക്ഷം പേർ മരിച്ചു.
ഇന്ത്യയിൽ 24 മണിക്കൂറില്‍ റിപ്പോര്‍ട്ട് ചെയ്തത് 43,071 പുതിയ കോവിഡ് കേസുകള്‍. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 955 പേരുടെ മരണമാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്.
52,299 പേര്‍ രോഗമുക്തി നേടി. 4,85,350 സജീവ കേസുകളാണ് നിലവിലുളളത്.ഇതുവരെ 3,05,45,433 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 4,02,005 പേര്‍ കോവിഡ് ബാധിച്ച് മരിച്ചിരുന്നു. 35,12,21,306 ഡോസ് വാക്‌സിന്‍ വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.