ന്യൂ ഡൽഹി;ഡൽഹിയും സമീപപ്രദേശങ്ങളും അത്യുഷ്ണത്തിലേക്ക്. സാധാരണത്തേക്കാള്‍ ഏഴ് ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. ഡൽഹിയിൽ പരമാവധി 43.4 ഡിഗ്രി സെല്‍ഷ്യസ് താപനില രേഖപ്പെടുത്തിയപ്പോള്‍ ഗുഡ്ഗാവില്‍ 44.7 ഡിഗ്രി സെല്‍ഷ്യസായി താപനില ഉയര്‍ന്നു. ഡൽഹിയിലും സമീപപ്രദേശങ്ങളിലും അതിതീവ്ര താപനിലയാണ് രേഖപ്പെടുത്തിയതെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വിഭാഗം അറിയിച്ചു.
അതേസമയം ചൂട് കൂടിയതോടെ വൈദ്യുതി ഉപയോഗത്തിലും വര്‍ധനവുണ്ടായി. ബുധനാഴ്ച മാത്രം 6821 മെഗാവാട്ടാണ് ഉപഭോഗം വര്‍ധിച്ചത്.