പാറ്റ്ന: കനത്ത മഴയെ തുടർന്ന് ബിഹാറില്‍ ഇടിമിന്നലേറ്റ് 11 മരണം. ആറ് പേര്‍ക്ക് പരിക്ക്. സംസ്ഥാനത്തിന്റെ വിവിധ മേഖലകളിലാണ് അപകടം സംഭവിച്ചതെന്ന് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അറിയിച്ചു.വെസ്റ്റ് ചമ്പാരന്‍, ഈസ്റ്റ് ചമ്പാരന്‍ ജില്ലകളില്‍ മൂന്ന് പേര് വീതവും പാറ്റ്നയില്‍ രണ്ടു പേരും, നളന്ദ, മാധേപുര, ഔറംഗാബാദ് ജില്ലകളില്‍ ഓരോരുത്തരും മരിച്ചു. മഴക്കാലം ആരംഭിച്ചതിന് ശേഷം സംസ്ഥാനത്ത് 339 മില്ലിമീറ്റർ മഴ ലഭിച്ചുവെന്ന് വകുപ്പ് അറിയിച്ചു.
ഇത് സാധാരണയേക്കാൾ 139 ശതമാനം കൂടുതലാണ്.അപകട മേഖലകളിൽ നിന്നും 10,916 പേരെ രക്ഷപ്പെടുത്തി. രക്ഷാപ്രവർത്തനത്തിനായി ദേശീയ ദുരന്ത പ്രതികരണ സേനയുടെ (എൻഡിആർഎഫ്) നാല് ടീമുകളെയും സംസ്ഥാന ദുരന്ത പ്രതികരണ സേനയുടെ മൂന്ന് ടീമുകളെയും വിന്യസിച്ചിട്ടുണ്ട്.