മസ്കത്ത്: ഒമാനിൽ കോവിഡ് മരണ നിരക്ക് വർധിക്കുന്നു.കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ഒമാനില്‍ 119 പേരാണ് കോവിഡ് ബാധിച്ച് മരണപ്പെട്ടത്. വ്യാഴാഴ്ച 42 പേരും വെള്ളിയാഴ്ച 35 പേരും ശനിയാഴ്ച 42 പേരും മരണപെട്ടതായാണ് ആരോഗ്യ മന്ത്രാലയം റിപ്പോർട്ട് ചെയ്തത്. അതായതു രാജ്യത്ത് ഓരോ 36 മിനിട്ടിലും കോവിഡ് മൂലം ഓരോ മരണം വീതം സംഭവിക്കുന്നുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
ഇതിനോടകം 2967 പേര്‍ക്കാണ് കോവിഡ് കാരണം ഒമാനില്‍ ജീവന് നഷ്ടമായത്. 2020 മാർച്ച് 31ന് ആയിരുന്നു ഒമാനിൽ കോവിഡ് മൂലമുള്ള ആദ്യ മരണം റിപ്പോർട് ചെയ്തത്. ഓരോ മാസവും ശരാശരി 185 പേർ വീതം ഒമാനിൽ കോവിഡ് മൂലം മരണപ്പെട്ടിട്ടുണ്ട്.