ഗാര്‍ഹിക പീഡനത്തിന് ഇരയായി സ്ത്രീകള്‍ ആത്മഹത്യ ചെയ്ത സംഭവങ്ങളില്‍ പ്രതികരണവുമായി നടന് സുബീഷ് സുധി.താന്‍ വിവാഹം കഴിക്കുകയാണെങ്കില്‍ ആ പെണ്ണിന് താന്‍ 10 പവന് സ്വര്‍ണ്ണം നല്‍കുമെന്നാണ് സുബീഷ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ എഴുതിയത്.കുറേക്കാലമായി മനസ്സില്‍ തീരുമാനിച്ച കാര്യമാണിതെന്നും ഇപ്പോള്‍ പറയേണ്ട സാമൂഹ്യ സാഹചര്യമായതു കൊണ്ട് പറയുന്നെന്നുമാണ് അദ്ദേഹം പറഞ്ഞത്. ഇങ്ങനെ ഓരോരുത്തരും അവരിലാകും വിധം പരിശ്രമിച്ചാല്‍ തീരാവുന്നതേയുള്ളൂ ഈ വിവാഹേതര സ്ത്രീധന പ്രശ്നമെന്നും സുബീഷ് സുധി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം,
കുറേക്കാലമായി മനസില്‍ തീരുമാനിച്ച കാര്യമാണ്. അത് ഇപ്പോള്‍ പറയേണ്ട സാമൂഹിക സാഹചര്യമായതു കൊണ്ട് പറയുന്നു. ഞാന്‍ വിവാഹം കഴിക്കുകയാണെങ്കില്‍ ആ പെണ്ണിന് ഞാന്‍ 10 പവന് സ്വര്‍ണം നല്‍കും. ജീവിത സന്ധിയില്‍ എന്നെങ്കിലും പ്രയാസം വന്നാല്‍, അവള്‍ക്കത് തരാന്‍ സമ്മതമെങ്കില്‍ പണയം വയ്ക്കാം.. ഇങ്ങനെ ഓരോരുത്തരും അവരിലാകും വിധം പരിശ്രമിച്ചാല്‍ തീരാവുന്നതേയുള്ളൂ ഈ വിവാഹേതര സ്ത്രീധന പ്രശ്നം.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fsubishkannur%2Fposts%2F326652892366680&show_text=true&width=500