മലയാളിയുടെ കവിതാസ്വാദന ബോധത്തെ ചിത്തിരത്തോണിയിലേറ്റി അക്കരേക്ക് കൊണ്ടുപോയ കാൽപനിക കവിയായിരുന്നു പൂവച്ചല്‍ ഖാദര്‍. ഹൃദയത്തോടു ചേർത്തുവയ്ക്കാൻ പോന്ന എണ്ണമറ്റ ഗാനങ്ങളാണ് ആർദ്രതയിറ്റുന്ന ആ തൂലികയിലൂടെ മലയാളത്തിനു സമ്മാനമായി കിട്ടിയത്.മലയാള ഗാനങ്ങള്‍ക്ക് ദൃശ്യവത്കരിക്കപ്പെട്ടതും അല്ലാത്തതുമായ രണ്ട് കാലഘട്ടങ്ങളുണ്ട്. ഈ രണ്ട് കാലത്തെയും ഗാനങ്ങളെ സമ്പന്നമാക്കിയ പാട്ടെഴുത്തുകാരനായിരുന്നു പൂവച്ചല്‍ ഖാദര്‍. തിരുവനന്തപുരത്തുകാരുടെ ഖാദറിക്ക.
സ്കൂള്‍ പഠന കാലത്ത് കയ്യെഴുത്ത് മാസികയില്‍ കവിതയെഴുതിയാണ് പൂവച്ചലിന്റെ തുടക്കം. മലയാള രാജ്യത്തിലടക്കം പൂവച്ചലിന്റെ കവിതകള്‍ അച്ചടിച്ചുവന്നിട്ടുണ്ട്. സര്‍ക്കാര്‍ സര്‍വീസില്‍ എഞ്ചിനീയറായി കോഴിക്കോട് എത്തിയതോടെ പൂവച്ചല്‍ മലയാള ഗാനശാഖയെ രൂപകല്‍പ്പന ചെയ്യുന്നതാണ് കേരളം കണ്ടത്. 1972ല്‍ കവിത എന്ന ചിത്രത്തിന് വേണ്ടി പാട്ടെഴുതിയാണ് ചലച്ചിത്ര ഗാനരചനയിലേക്ക് കാലെടുത്തുവെച്ചത്.മിന്നൽവേഗത്തിൽ പാട്ടെഴുതാൻ -വേണമെങ്കിൽ മാറ്റിയെഴുതാനും- ഉള്ള കഴിവാണ് പൂവച്ചലിനെ 1970–80 കാലഘട്ടത്തിലെ ഏറ്റവും തിരക്കേറിയ ഗാനരചയിതാവാക്കി മാറ്റിയത്.
ഖാദറിന്റെ നാടക ഗാനങ്ങളും ലളിത ഗാനങ്ങളും മാപ്പിളപ്പാട്ടുകളും മലയാളിയുടെ സംഗീത ജീവിതത്തിന്റെ ഭാഗമാണ്. അനുരാഗിണി ഇതായെൻ (ഒരു കുടക്കീഴിൽ), നാഥാ നീ വരും കാലൊച്ച കേൾക്കുവാൻ (ചാമരം), ശരറാന്തൽ തിരിതാഴും (കായലും കയറും) തുടങ്ങിയവയടക്കം മലയാളി എക്കാലത്തും ഹൃദയത്തിൽ സൂക്ഷിക്കുന്ന ഒരുപിടി ഗാനങ്ങൾ പൂവച്ചൽ ഖാദറിന്റെ തൂലികയിൽ പിറന്നതാണ്. പ്രമുഖരായ സംഗീത സംവിധായകരോടൊപ്പം പൂവച്ചല്‍ ഖാദര്‍ വളരെക്കാലം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഓരോ കാലത്തും സംഗീതം തലമുറകളുടെ അഭിരുചിക്കനുസൃതമായി മാറുമ്പോഴും കാവ്യഭംഗി നിലനിര്‍ത്താനായതാണ് ഈ കവിയെ നമുക്ക് പ്രിയപ്പെട്ടതാക്കിയത്.കാവ്യാംശമുള്ള വരികള്‍ക്ക് സംഗീതം നല്‍കിയാല്‍ മികച്ച ഗാനങ്ങള്‍ പിറവിയെടുക്കുമെന്ന് തെളിയിക്കാന്‍ പൂവച്ചലിെൻറ വരികള്‍ ഉദാഹരണമാണ്.