ലൂസിഫറിന് ശേഷം മോഹൻലാലിനെ നായകനാക്കി വീണ്ടും സിനിമയൊരുക്കുകയാണ് യുവതാരം പൃഥ്വിരാജ്. തന്റെ രണ്ടാം സംവിധാന സംരംഭത്തിന് ‘ബ്രോ ഡാഡി‘ എന്നാണ് പൃഥ്വി പേരിട്ടിരിക്കുന്നത്. കളക്ഷൻ റെക്കോഡുകൾ ഭേദിച്ച് മലയാള സിനിമയെ മറ്റൊരു വാണിജ്യ തലത്തിലേക്ക് എത്തിച്ച ലൂസിഫറിൽ നിന്ന് വ്യത്യസ്‌തമായി തികച്ചും കുടുംബ പശ്‌ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രമാണ് ബ്രോ ഡാഡിയെന്ന് പൃഥ്വി തന്റെ ഇൻസ്‌റ്റഗ്രാം പോസ്‌റ്റിൽ പറയുന്നു.
മോഹൻലാൽ – പൃഥ്വിരാജ് ടീം മുഴുനീള അഭിനയിക്കുന്ന സിനിമ എന്ന പ്രത്യേകത കൂടി ഉണ്ട് ബ്രോ ഡാഡി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ഈ സിനിമയിൽ നിർമ്മിക്കുന്നത്. ഫൺ ഫാമിലി എന്റർടൈനറായി ആണ് ബ്രോ ഡാഡി എത്തുന്നത്.പൃഥ്വിരാജും സിനിമയിൽ പ്രധാനവേഷത്തിലെത്തുന്നുണ്ട്. കല്യാണി പ്രിയദർശൻ, മീന, ലാലു അലക്സ്, മുരളീ ഗോപി, കനിഹ, സൗബിൻ എന്നിവരും സിനിമയിലുണ്ട്. ആന്റണി പെരുമ്പാവൂരാണ് സിനിമ നിർമിക്കുന്നത്. ശ്രീജിത്തും ബിബിനും ചേർന്നാണ് രചന നിർവഹിക്കുന്നത്.
















