ഒമാനില്‍ 2126 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 33 പേര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി കോവിഡ് ബാധിച്ച് മരണപ്പെടുകയും ചെയ്‍തു. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോവിഡ് കേസുകളുടെ എണ്ണം 2,38,566 ആയി. ഇവരില്‍ 2,12,064 പേരാണ് രോഗമുക്തരായത്. ഇപ്പോള്‍ 89 ശതമാനമാണ് രോഗമുക്തി നിരക്ക്. 2565 പേര്‍ക്കാണ് കൊവിഡ് കാരണം ഒമാനില്‍ ജീവന്‍ നഷ്‍ടമായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 164 കോവിഡ് രോഗികളെ രാജ്യത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
















