ആദിത് യുഎസ് ചിത്രം ” 24 ഡേയ്സ് ” സൈന പ്ലേ ഒടിടിയിൽ റിലീസായി.ചിത്രം ശ്രീകാന്ത് ഇജി ആണ് സംവിധാനം ചെയ്തിരിക്കുന്നത് .സ്റ്റീഫൻ എന്ന ചെറുപ്പക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്. ഒരു റോഡ് മൂവി ഗണത്തിൽ പെടുത്താമെങ്കിലും പകുതിക്ക് ശേഷം സ്റ്റീഫന്റെ തിരിച്ചറിവുകളിലൂടെയുള്ള യാത്രയാണ് സിനിമ.
ലെറ്റ് ഗോ പ്രൊഡ്ക്ഷൻസിന്റെ ബാനറിൽ അദിത് യുഎസ് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിഖിൽ ലൈറ്റ് റൂം നിർവ്വഹിക്കുന്നു. സംഗീതം-സെവൻ ക്ലൗഡ്സ്. എഡിറ്റർ-പ്രസീപ് ശങ്കർ, ക്രീയേറ്റീവ് കോൺട്രീബ്യൂഷൻ-അഞ്ജു രാമചന്ദ്രൻ, പശ്ചാത്തല സംഗീതം-വിഷ്ണു ശ്യാം, കല- ജഗദ് ചന്ദ്രൻ.
















