റാപ്പര്‍ വേടനെതിരെ ലൈംഗിക പീഡന ആരോപണം ഉയർന്ന പശ്ചാത്തലത്തിൽ ‘ഫ്രം എ നേറ്റീവ് ഡോട്ടർ’ എന്ന മ്യൂസിക് വീഡിയോ പദ്ധതി നിർത്തിവയ്ക്കുന്നതായി സംവിധായകൻ മുഹ്സിൻ പരാരി .തന്റെ ഇൻസ്റ്റഗ്രാം അകൗണ്ടിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. വേടനെതിരെയുള്ള ലൈംഗിക ആരോപണം വളരെ ഗുരുതരമേറിയതാണെന്നും അതിൽ അടിയന്തര ഇടപെടലും പരിഹാരവും വേണ്ടതാണെന്നും പരാരി ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറഞ്ഞു .
‘ദി റൈറ്റിങ് കമ്പനി’യുടെ ബാനറിൽ നിർമിക്കുന്ന മലയാളം ഹിപ്പ്ഹോപ്പ് ആൽബമാണ് ഫ്രം എ നേറ്റീവ് ഡോട്ടർ. ഇതിൽ പ്രധാന ഗായകനാണ് വേടൻ.തൈക്കുടം ബ്രിഡ്ജ് അംഗവും സംഗീത സംവിധായകനുമായ ഗോവിന്ദ് വസന്ത,ഗായകരായ ചിൻമയി, അറിവ് തുടങ്ങിയവരും ആൽബത്തിന്റെ ഭാഗമാണ്.നേരത്തേ മുഹ്‌സിന്‍ പരാരി ഒരുക്കിയ ‘നേറ്റീവ് ബാപ്പ’,’ഫ്യൂണറല്‍ ഓഫ് എ നേറ്റീവ് സണ്‍’ എന്നീ സംഗീത ആല്‍ബങ്ങള്‍ ശ്രദ്ധേയമായിരുന്നു.
















