കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഗോവയിൽ കർഫ്യു വീണ്ടും നീട്ടി. ജൂൺ 21 വരെയാണ് നീട്ടിയിരിക്കുന്നത്.ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്താണ് ഇക്കാര്യം അറിയിച്ചത്.അതേസമയം സംസ്ഥാനത്ത് സാമ്പത്തിക പ്രവർത്തനങ്ങൾ പുനഃരാരംഭിക്കുന്നതിന്റെ ഭാഗമായി ചില ഇളവുകൾ ഗോവ സർക്കാർ നൽകിയിട്ടുണ്ട്.
സംസ്ഥാനത്ത് 18 വയസ് കഴിഞ്ഞ എല്ലാവരും അടുത്തുള്ള വാക്സിൻ കേന്ദ്രത്തിലെത്തി വാക്സിൻ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു.കഴിഞ്ഞ ദിവസം ഗോവയിൽ 472 പേർക്കാണ് കോവിഡ് ബാധിച്ചത്. 15 പേർ രോഗം ബാധിച്ച് മരിക്കുകയും ചെയ്തു.
















