ടെക്സാസ് സിറ്റി: അമേരിക്കയില്‍ ടെക്സാസ് സിറ്റിയിലെ ഓസ്റ്റിനില്‍ വെടിവെയ്പ്പ്. സംഭവത്തില്‍ 13 പേർക്ക് പരുക്കേറ്റു. ഇതിൽ 2 പേരുടെ നില ഗുരുതരമാണ്. കുറ്റവാളിയെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന്‍ ഓസ്റ്റിൻ പോലീസ് വകുപ്പ് അറിയിച്ചു.
ടെക്സസിലെ ഓസ്റ്റിനിലെ 6എസ്.ടി 400 ബ്ലോക്കില്‍പുലർച്ചെ 1.24നായിരുന്നു വെടിവയ്പ്പ് ഉണ്ടായത്. ആൾക്കൂട്ടത്തിനു നേരെ ആയിരുന്നു വെടിവെപ്പ്. കുറ്റവാളി പലതവണ വെടിവെച്ചു എന്ന് പൊലീസ് അറിയിച്ചു. അന്വേഷണം നടക്കുകയാണെന്നും ഉടൻ കുറ്റവാളിയെ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.
‘ഒന്നോ അതിലധികമോ പേർ ഉണ്ടോയെന്ന് അറിയില്ല;, ഇത് ഒറ്റപ്പെട്ട സംഭവമാണെന്ന് പോലീസ് പറഞ്ഞു.
















