ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനത്തോത് നിയന്ത്രിക്കാനായെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. പ്രതിദിന കോവിഡ് കണക്കില്‍ 60% കുറവാണ് രേഖപ്പെടുത്തിയത്. അഞ്ച് സംസ്ഥാനങ്ങളിലാണ് 66 ശതമാനം കൊവിഡ് കേസുകളുമുള്ളത്.
കോവിഡ് പ്രതിരോധ വാക്സീന് 22 കോടി 41 ലക്ഷം പേർക്ക് ഇതുവരെ നൽകിയതായും ആരോഗ്യമന്ത്രാലയം പറഞ്ഞു. ഒരു ഡോസ് വാക്സീന് സ്വീകരിച്ചവരുടെ എണ്ണത്തിൽ അമേരിക്കയെക്കാൾ മുന്നിലാണ് ഇന്ത്യ. 60 വയസിന് മുകളിലുള്ളവരിൽ 40 ശതമാനം പേരും ഒരു ഡോസ് വാക്സീൻ സ്വീകരിച്ചതായും കേന്ദ്രം വിശദീകരിച്ചു.