ന്യൂഡല്‍ഹി : കോവിഡ് ആന്റി വൈറല്‍ മരുന്നായ റെംഡിസിവറിന്റെ കേന്ദ്രീകൃത വിതരണം നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചതായി കേന്ദ്ര കെമിക്കല്‍സ് ആന്റ് ഫെര്‍ട്ടിലൈസേര്‍സ് വകുപ്പ് സഹമന്ത്രി മന്‍സുഖ് മന്ദവിയ. സംസ്ഥാനങ്ങള്‍ സ്വന്തം നിലയ്ക്ക് മരുന്ന് വാങ്ങണം, രാജ്യത്ത് മരുന്ന് ആവശ്യത്തിന് ലഭ്യമാണന്ന് ഉറപ്പാക്കണമെന്നും നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഏജന്‍സിക്ക് കേന്ദ്രം നിര്‍ദ്ദേശം നല്‍കി.
കേന്ദ്രം 98.87 ലക്ഷം വയല്‍ റെംഡിസവര്‍ ഇതുവരെ സംസ്ഥാനങ്ങള്‍ക്കും, കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും വിതരണം ചെയ്തത്. മെയ് 23 മുതല്‍ 30 വരെ 22.17 ലക്ഷം വയല്‍ മരുന്ന് കൂടി നല്‍കും. ഭാവിയിലെ അടിയന്തിര ആവശ്യം പരിഗണിച്ച് കേന്ദ്രസര്‍ക്കാര്‍ 50 ലക്ഷം വയെല്‍ രംഡിസവര്‍ സംഭരിക്കുമെന്നും മന്‍സുഖ് മന്ദവിയ പറഞ്ഞു.
റെംഡിസിവര്‍ ഉത്പാദിപ്പിക്കുന്ന പ്ലാന്റുകളുടെ എണ്ണം ഒരു മാസത്തിനുള്ളില്‍ ഇരുപതില്‍ നിന്ന് അറുപതായി വര്‍ധിപ്പിച്ചു. പ്രതിദിനം 3,50,000 വയല്‍ റെംഡിസിവര്‍ ആണ് രാജ്യത്ത് ഉത്പാദിപ്പിക്കുന്നത്. ഇത്തരത്തില്‍ അധികം മരുന്ന് രാജ്യത്ത് ഉത്പാദിപ്പിക്കുന്നതിനാലാണ് കേന്ദ്രീകൃത വിതരണം നിര്‍ത്തിവയ്ക്കുന്നതെന്നും മന്ത്രി അദ്ദേഹത്തിന്റെ ട്വിറ്ററില്‍ കുറിച്ചു.
We have also increased the number of plants producing Remdesivir from just 20 to 60 plants within a month.
Now the country has enough #Remdesivir as the supply is much more than the demand.
So we have decided to DISCONTINUE the Central Allocation of Remdesivir to States. (2/3) pic.twitter.com/Xv73MgO8HD— Mansukh Mandaviya (@mansukhmandviya) May 29, 2021
















