തിരുവനന്തപുരം: സോണിയ ഗാന്ധിക്ക് കത്ത് എഴുതിയിട്ടില്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. വസ്തുതാ വിരുദ്ധമായ വാര്‍ത്തകളാണ് പ്രചരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അശോക് ചവാന്‍ സമിതിയുമായി നിസ്സഹകരിച്ചിട്ടില്ല. റിപ്പോര്‍ട്ട് അയച്ചിട്ടുണ്ടെന്നും എഐസിസിയെ രാജി സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും മുല്ലപ്പള്ളി പ്രതികരിച്ചു.
പരാജയങ്ങളില്‍ നിന്ന് തിരിച്ചുവന്നിട്ടുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. വിഭാഗീയത രൂക്ഷമെന്ന രീതിയില്‍ മാധ്യമങ്ങള്‍ വാര്‍ത്തകള്‍ കൊടുക്കരുത്. ഒറ്റക്കെട്ടായി പാര്‍ട്ടിയെ മുന്നോട്ട് കൊണ്ടുപോകും. മനോവീര്യം തകര്‍ക്കാന്‍ വാര്‍ത്ത നല്‍കരുത്. ഗ്രൂപ്പ് മാനേജര്‍ എന്ന പദപ്രയോഗം ശരിയല്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. അതേസമയം, നടപടികള്‍ പൂര്‍ത്തിയാക്കി ഉടന്‍ തന്നെ പുതിയ അധ്യക്ഷനെ നിയമിക്കണമെന്നും മുല്ലപ്പളളി രാമചന്ദ്രന്‍ ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടു.

















