ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കോവിഡ് കേസുകളുടെ എണ്ണം കുറയുന്നതായി റിപ്പോര്‍ട്ടുകള്‍. പുതുതായി രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1000ത്തില്‍ താഴെയെത്തി. 900 പേര്‍ക്കാണ് ഡല്‍ഹിയില്‍ പുതുതായി കോവിഡ് ബാധിച്ചത്. 10 ആഴ്ചയ്ക്കിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന കോവിഡ് നിരക്കാണ് ഇത്. ഇതേ തുടര്‍ന്ന് രാജ്യത്ത് നിലവിലുള്ള നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അറിയിച്ചു.
മെയ് 31 മുതല്‍ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കി തുടങ്ങാനാണ് സര്‍ക്കാരിന്റെ തീരുമാനം. അതേസമയം, കോവിഡ് പ്രതിദിന രോഗബാധിതരുടെ എണ്ണത്തില്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ആറ് ആഴ്ചത്തോളമാണ് ഡല്‍ഹി അടച്ചിട്ടത്. ഇതോടെ വ്യവസായ മേഖല വീണ്ടും പ്രതിസന്ധിയിലായിരുന്നു. ഇതേ തുടര്‍ന്ന് വ്യാപാര സംഘടനകളുമായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ചര്‍ച്ച നടത്തിയിരുന്നു.
















