ന്യൂഡൽഹി; ആഭ്യന്തര വിമാനയാത്ര നിരക്ക് വർധിപ്പിച്ചു. രാജ്യത്തിന് അകത്തുള്ള വിമാനയാത്ര നിരക്കിൽ 13 മുതൽ 19 ശതമാനം വർധനയാണ് ഉണ്ടായത്. ജൂൺ 1 മുതൽ പുതിയ നിരക്ക് നിലവിൽ വരുമെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു.
40 മിനിറ്റ് വരുന്ന ആഭ്യന്തര വിമാന യാത്രക്ക് ടികെറ്റ് നിരക്ക് 2300 -ൽ നിന്നും 2600 ആയി ഉയർത്തിയിട്ടുണ്ട്. നിലവിലെ ടിക്കെറ്റ് നിരക്കിനേക്കാൾ 13 ശതമാനം കൂടുതലാണ് ഇത്. 40 മിനിറ്റ് മുതൽ ഒരു മണിക്കൂർ വരെയുള്ള യാത്രകൾക്ക് 3300 രൂപയാണ് കുറഞ്ഞ നിരക്ക്. നേരത്തെ ഇത് 2900 രൂപയായിരുന്നു.
















