തിരുവനന്തപുരം: കോവിഡ് വ്യാപനം മാറ്റമില്ലാതെ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് നിലവില്‍ വന്ന നിയന്ത്രണങ്ങളുടെ ഭാഗമായി ഭാഗ്യക്കുറി വകുപ്പ് ജൂണ്‍ ഒന്ന് മുതല്‍ അഞ്ചാം തീയതി വരെ നറുക്കെടുപ്പ് നിശ്ചയിച്ചിരുന്ന ടിക്കറ്റുകള്‍ റദ്ദാക്കി. സ്ത്രീശക്തി -263 , അക്ഷയ -500 , കാരുണ്യ പ്ലസ് -371, നിര്‍മല്‍ -227 , കാരുണ്യ -502 എന്നീ ഭാഗ്യക്കുറികളാണ് റദ്ദാക്കിയത്.
അതേസമയം, ഈ മാസം 28, 29 ,31 തീയതികളില്‍ നറുക്കെടുപ്പ് നിശ്ചയിച്ചിരുന്ന ഭാഗ്യക്കുറികളുടെ നറുക്കെടുപ്പ് പിന്നീട് നടത്തുന്നതായിരിക്കും. നിര്‍മല്‍ -226 ,കാരുണ്യ -501 ,വിന്‍ വിന്‍ -618 ഭാഗ്യക്കുറികള്‍ കൂടി റദ്ദാക്കിയിരുന്നു. ഭാഗ്യമിത്ര ആങ 06 , ലൈഫ് വിഷു ബമ്പര്‍ BR-79 ഭാഗ്യക്കുറികളുടെ നറുക്കെടുപ്പ് തീയതിയാണ് മാറ്റിവെച്ചത്. കൂടാതെ 10 ,11 ,12 തീയതികളില്‍ നറുക്കെടുക്കേണ്ടിയിരുന്ന പ്രതിവാര ഭാഗ്യക്കുറികളുടെയും നറുക്കെടുപ്പ് പിന്നീട് നടത്തുന്നതായിരിക്കും. സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന സ്രോതസുകളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബംബര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കാറുണ്ട്.

















