ലക്നൗ: ഉത്തർപ്രദേശിലെ അലിഗഢിൽ വിദേശ മദ്യം കഴിച്ചു 15 പേർ മരിച്ചു. 16 പേരെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ബാർ ഉടമ ഉൾപ്പെടെ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. അഞ്ചു എക്‌സിസി ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു. അധികൃതർ ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ടു.
മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരമായി അഞ്ചു ലക്ഷം രൂപ ജില്ലാ മജിസ്‌ട്രേറ്റ് പ്രഖ്യാപിച്ചു. വ്യാജ മദ്യം വിറ്റ ബാർ പൂട്ടി. പരിശോധനയ്ക്ക് വേണ്ടി സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. അറസ്റ്റിലായവരെ ചോദ്യം ചെയ്യുകയാണ്. വ്യഴാഴ്ച്ചയാണ് ബാറിൽ നിന്നും മദ്യം കഴിച്ചവർക്ക് ആരോഗ്യ പ്രശ്നനങ്ങൾ കണ്ടെത്തിയത്.
















