പ്രമുഖ തമിഴ് നടൻ വെങ്കട് ശുഭ കോവിഡ് ബാധിച്ച് മരിച്ചു. ചെന്നൈയിലെ സ്വാകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ ദിവസങ്ങളിൽ കൊറോണ മൂലം ആശുപത്രിയിലായിരുന്നു.ആരോഗ്യ നില മോശമായതിനെ തുടർന്ന് തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു.
നിർമാതാവും സുഹൃത്തുമായ ടി ശിവയാണ് ഇദ്ദേഹത്തിന്റെ മരണവാർത്ത അറിയിച്ചത്.മൊഴി അഴകിയ തീയേ തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. കൂടാതെ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.
















