ന്യൂഡൽഹി: രാജ്യത്തെ അഭയാർഥികളിൽ നിന്നും പൗരത്വത്തിന് അപേക്ഷ ക്ഷണിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. അഫ്ഗാനിസ്ഥാൻ,ബംഗ്ലാദേശ്,പാകിസ്ഥാൻ എന്നി രാജ്യങ്ങളിലെ അഭയാർഥികളായ മുസ്ലിം ഇതര മതക്കാരിൽ നിന്നുമാണ് അപേക്ഷ ക്ഷണിച്ചത്.
ഗുജറാത്ത്,രാജസ്ഥാൻ,ഛത്തീസ്ഗഡ്,ഹരിയാന,പഞ്ചാബ് സംസ്ഥാനങ്ങളിലെ 13 ജില്ലകളിൽ താമസിക്കുന്നവരിൽ നിന്നുമാണ് അപേക്ഷ ക്ഷണിച്ചത്. പൗരത്വ ഭേദഗതി നിയമം 1955 ന്റെ 2009-ലെ ചട്ടങ്ങൾ ആധാരമാക്കിയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വിജ്ഞാപനം. വൻ പ്രതിഷേധങ്ങൾ നടന്ന 2019 -ലെ പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങൾക്ക് സർക്കാർ രൂപം കൊടുത്തിട്ടില്ല.
















