തിരുവനന്തപുരം; സംസ്ഥാനത്ത് ലോക്ക് ഡൗൺ ഒരാഴ്ച കൂടി നീട്ടിയേക്കും. ഇത് സംബന്ധിച്ച് തീരുമാനം ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേരുന്ന അവലോകന യോഗത്തിലുണ്ടാകും. ഇളവുകളോടെ ലോക്ക് ഡൗൺ ഒരു ആഴ്ച കൂടി നീട്ടുമെന്നാണ് സൂചന.
ടി പി ആർ 10 ശതമാനത്തിന് താഴെ എത്തുന്നത് വരെ നിയന്ത്രണങ്ങൾ തുടരണമെന്ന് കേന്ദ്ര സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് ജൂൺ 1 മുതൽ വിദ്യാഭാസ സ്ഥാപനങ്ങളിൽ ഓൺലൈൻ ക്ലാസുകൾ തുടങ്ങുന്നതിനാൽ കൂടുതൽ ഇളവുകൾ നൽകിയേക്കും.
സ്കൂൾ,കോളേജ് വിദ്യാർഥികൾക്ക് നോട്ട് ബുക്കും മറ്റ് പഠന സാമഗ്രികളും വിൽക്കുന്ന കടകൾ തുറക്കാൻ അനുമതി നൽകിയേക്കും. വിവിധ പരീക്ഷകളുടെ മൂല്യനിർണയം ആരംഭിക്കുന്നതിനാൽ നിയന്ത്രണങ്ങളോടെ പൊതുഗതാഗത്തിന് അനുമതി നൽകിയേക്കും.